Advertisement

കെഎസ്ആർടിസിയിൽ നിന്നു വിരമിച്ചവർക്ക് 500 രൂപ ഇടക്കാലാശ്വാസം നൽകുമെന്ന് മന്ത്രി ആന്റണി രാജു

May 30, 2021
Google News 0 minutes Read

കെഎസ്ആർടിസിയിൽ നിന്നു വിരമിച്ചവർക്ക് ഇടക്കാലാശ്വാസമായി 500 രൂപ നൽകുമെന്നും, പെൻഷൻ വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി വ്യാപകമാക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുക്കും.

കെഎസ്ആർടിസി പെൻഷൻ വിതരണം നടത്തുന്നതു സഹകരണ ബാങ്കുകൾ വഴിയാണ്. എന്നാൽ സഹകരണ ബാങ്കുകൾക്ക് ഓൺലൈൻ ബാങ്കിങ് സേവനങ്ങളോ എടിഎം കാർഡ് സൗകര്യമോ ഇല്ല.

ജൂൺ 30 മുതൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് മുഖ്യപരിഗണന നൽകി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here