മോദി ഭരണത്തിൽ അഭൂതപൂർവമായ നേട്ടങ്ങൾ; കരുത്തുറ്റ നേതാവിന് കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ

നരേന്ദ്ര മോദി സർക്കാറിന്റെ ഏഴാം വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷ, പൊതുജനക്ഷേമം, പരിഷ്‌കാരങ്ങൾ എന്നിവയിൽ ഈ കാലയളവിൽ ഇന്ത്യ അഭൂതപൂർവമായ നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മോദി സർക്കാറിന്റെ നയങ്ങൾ പാവപ്പെട്ടവരെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴിൽ ഇന്ത്യ ശക്തിയുള്ള രാജ്യമായെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള ട്വീറ്റുകളിലൂടെയാണ് അമിത് ഷായുടെ വാഴ്ത്തുപാട്ട്.
ഏഴുവർഷമായി രാജ്യത്തെ ജനങ്ങൾ മോദിയിലുള്ള വിശ്വാസം തുടർച്ചയായി രേഖപ്പെടുത്തിയെന്നും എല്ലാ പ്രതിസന്ധികളെയും മോദിയുടെ നയകാഴ്ചപ്പാടുകളാൽ മറികടക്കാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. 2014ലാണ് രാജ്യത്ത് മോദി സർക്കാർ അധികാരത്തിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here