കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കവരത്തി വില്ലേജ് പഞ്ചായത്ത്

ലക്ഷദ്വീപിന് പിന്തുണ ആവശ്യപ്പെട്ട് കവരത്തി വില്ലേജ് പഞ്ചായത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കത്തു നല്‍കി. തുടര്‍സമരങ്ങളില്‍ ഒപ്പം ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യം. അതേസമയം ദ്വീപില്‍ ഇന്റര്‍നെറ്റിന് സ്പീഡ് കുറയുന്നതായി വ്യാപകപരാതി ഉയര്‍ന്നിട്ടുണ്ട്. 2ജി നെറ്റ്‌വര്‍ക്ക് സേവനം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ആക്ഷേപം.
ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതുവരെ വരെ പിന്തുണ പ്രതീക്ഷിക്കുന്നതായും കവരത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തില്‍ പറയുന്നു. ലക്ഷദ്വീപിന് പ്രശ്‌നം ഉണ്ടെന്ന് തോന്നിയപ്പോള്‍ ഒപ്പം നിന്നതിന് കത്തില്‍ നന്ദി രേഖപ്പെടുത്തി.
അതേസമയം സേവ് ലക്ഷദീപ് ഫോറം ആദ്യ യോഗം ജൂണ്‍ 1 ന്‍ കൊച്ചിയില്‍ ചേരും. കൊച്ചിക്ക് പുറത്തുള്ള അംഗങ്ങള്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഹൈക്കോടതിയെയും സുപ്രിം കോടതിയെയും സമീപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് കൊച്ചിയില്‍ യോഗം ചേരുന്നത്. ഭരണപരിഷ്‌കാരങ്ങള്‍ നിയമപരമായി നേരിടാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിരുന്നു.
Story Highlights: lakshadweep, pinarayi vijayan, m k stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here