Advertisement

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്; മന്ത്രി പിഎ മുഹമ്മദ് റിയാസ്

May 30, 2021
Google News 1 minute Read

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം,പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് ഓഫീസിൽ സ്വീകരണം നൽകി. 

ലക്ഷദ്വീപ് പ്രശ്നത്തിൽ ഡിവൈഎഫ്ഐയുടെ   നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡന്‍റിന് ഒരു ലക്ഷം ഇ – മെയിലുകൾ അയക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങൾ റദ്ദ് ചെയ്യുക, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളാണ്  സന്ദേശത്തിലൂടെ ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here