Advertisement

ബ്രസീൽ കൊവിഡിനെ നിസ്സാരമായി കണ്ടു; മതി ഈ സർക്കാരെന്ന് ജനങ്ങൾ, പ്രതിഷേധം

May 30, 2021
2 minutes Read

ബ്രസീലിൽ കൊവിഡിനെ നിസ്സാരമായി കൈകാര്യം ചെയ്ത പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങൾ. ബ്രസീലിൽ ഇതുവരെ 461000 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടും പ്രസിഡന്റ് ജയര്‍ ബോൾസനാരോ ഉദാസീന നിലപാട് തുടരുകയാണെന്ന് ആരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.

ബ്രസീലിയൻ നഗരങ്ങളിൽ പതിനായിരക്കണക്കിന് പേരാണ് പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തിയത്. അമേരിക്ക കഴിഞ്ഞാൽ കൊവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്. മാസ്ക്, ക്വാറന്റീൻ വാക്സിൻ വിതരണം എന്നിവയെ എതിർത്ത പ്രസിഡന്റ് ആളുകൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നതിനെ നിസ്സാരവൽക്കരിക്കുകയും കൊവിഡിനെ ഒരു ചെറിയ പനി എന്ന് എഴുതിത്തള്ളുകയുമാണ് ചെയ്യുന്നത്.

മതിയായി എന്നാണ് ബ്രസീൽ ജനത ഇപ്പോൾ ബോൾസനാരോയോട് പറയുന്നത്. ഈ സർക്കാരിനെ തടയേണ്ടിയിരിക്കുന്നു. മതി, ഇത് മതി – ജനങ്ങൾ പറയുന്നു. മറ്റ് പ്രധാന ന​ഗരങ്ങളിലും രാജ്യതലസ്ഥാലമായ പ്രസീലിയയിലും പ്രതിഷേധം കനക്കുകയാണ്. നേരത്തെ ഒരു പൊതുപരിപാടിയിൽ മാസ്ക് ധരിക്കാതെ പ്രസം​ഗിച്ചതിന് ബോൾസനാരോയ്ക്ക് ​ഗവ‍ണർ പിഴ ചുമത്തിയിരുന്നു.

Story Highlights: People of brazil protest against Bolsonaro handling of covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top