Advertisement

മോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ കേന്ദ്രമന്ത്രിമാർ നിർബന്ധിതരാവുന്നുവെന്ന് രാഹുൽ ഗാന്ധി

May 30, 2021
Google News 1 minute Read

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ കേന്ദ്രമന്ത്രിമാർ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ വകുപ്പുകളിൽ പെട്ട മന്ത്രിമാർ മോദിക്ക് വേണ്ടി സംസാരിക്കാൻ നിർബന്ധിക്കപ്പെടുകയാണ് എന്ന് രാഹുൽ ട്വീറ്റിൽ കുറിച്ചു.

മോദി ഇനിയെങ്കിലും വാക്സിൻ നയം രൂപീകരിക്കണമെന്നും ഗിമ്മിക്കുകൾ കാട്ടി ജനങ്ങളെ വഞ്ചിക്കരുതെന്നും പറഞ്ഞ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തിയിരുന്നു.

ഇന്ത്യയിൽ ഈ വർഷം ഡിസംബറിൽ തന്നെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും ജാവദേക്കർ ഉറപ്പ് നൽകി. വാക്സിൻ ക്ഷാമത്തിന് കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയ ദിവസം തന്നെയായിരുന്നു ജവദേക്കറുടെ പ്രഖ്യാപനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here