ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യാക്കാർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 24 മുതലാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്. ആദ്യം 10 ദിവസത്തേക്കായിരുന്നു നിരോധനമെങ്കിൽ പിന്നീട് അത് മെയ് 14 വരെ നീട്ടിയിരുന്നു. തുടർന്ന് ഇന്ന് വീണ്ടും വിലക്ക് ജൂൺ 30 വരെ നീട്ടി. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെയും യുഎഇയിൽ പ്രവേശിപ്പിക്കില്ല.
അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിൽ വിലക്ക് ബാധകമായിരിക്കില്ല.
Story Highlights: uae extends travel ban for india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here