Advertisement

വൻ തുക ഈടാക്കിയുള്ള വാക്‌സിനേഷൻ പാക്കേജുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

May 30, 2021
Google News 1 minute Read

രാജ്യത്ത് വൻ തുക ഈടാക്കിയുള്ള കൊവിഡ് വാക്‌സിനേഷൻ പാക്കേജുകൾ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. ചില പഞ്ചനക്ഷത്ര ഹോട്ടലുകളും സ്വകാര്യ ആശുപത്രികളും ഇത്തരത്തിൽ വാക്‌സിനേഷൻ പാക്കേജുകൾ നൽകുന്നതായി റിപ്പോർട്ട് വന്നതോടെയാണ് ആരോഗ്യ മന്ത്രാലയം നടപടിയെടുക്കുമെന്ന് അറിയിച്ചത്.
വാക്‌സിനേഷൻ വിതരണ മാനദണ്ഡം സ്വകാര്യ ആശുപത്രികൾക്ക് ഒരുപോലെ ബാധകമാണ്. പാലിക്കാത്തവർക്കെതിരെ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. സ്വകാര്യ ആശുപത്രികൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

പൊതു-സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമേ വാക്‌സിനേഷൻ നടത്താൻ പാടുള്ളൂ. ജോലി സ്ഥലത്തും വീടിനോട് ചേർന്നുള്ള കേന്ദ്രത്തിലും കുത്തിവെയ്പ്പ് നടത്താം. കേന്ദ്രത്തിന്റെ വാക്‌സിൻ വിതരണ നയം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here