Advertisement

ഐപിഎൽ: യുഎഇയിൽ 50 ശതമാനം കാണികളെ അനുവദിച്ചേക്കും

May 31, 2021
Google News 1 minute Read
crowd possible IPL UAE

യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളിൽ വാക്സിൻ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന. ക്രിക്‌ബസ് ആണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.

സെപ്തംബർ 19 മുതലാവും മത്സരങ്ങൾ നടക്കുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒക്ടോബർ 10നാവും ഫൈനൽ.

അതേസമയം, ഐപിഎൽ പുനരാരംഭിക്കുമ്പോൾ ബംഗ്ലാദേശ് താരങ്ങളും ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇംഗ്ലണ്ട് താരങ്ങൾ ഉണ്ടാവില്ലെന്നത് ഉറപ്പായിക്കഴിഞ്ഞു. ന്യൂസീലൻഡ്, ഓസീസ് താരങ്ങളും ഐപിഎലിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഐപിഎൽ ഒരു സയ്യിദ് മുഷ്താഖ് അലി ട്രോഫി ആയേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം.

രണ്ട് ബംഗ്ലാദേശ് താരങ്ങളാണ് ഐപിഎലിൽ കളിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഷാക്കിബ് അൽ ഹസനും രാജസ്ഥാൻ റോയൽസിനു വേണ്ടി മുസ്തഫിസുർ റഹ്മാനും. ഇരുവർക്കും എൻഓസി നൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഐപിഎൽ നടക്കുന്ന സമയത്ത് ഇംഗ്ലണ്ട് ബംഗ്ലാദേശിൽ പര്യടനം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവർക്കും എൻഓസി നൽകാനാവില്ലെന്നാണ് ബിസിബി പ്രസിഡൻ്റ് നസ്മുൽ ഹസൻ പറയുന്നത്.

Story Highlights: 50% crowd possible for IPL UAE leg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here