വൈറൽ വീഡിയോകളിലെ ‘ചൈനീസ് സുന്ദരി’ ശരിക്കും ആരാണ്!

ഇന്ത്യയിൽ ടിക്ടോക് നിരോധിച്ചിട്ട് പതിനൊന്ന് മാസത്തോളമായി, എന്നാൽ ആ വിടവ് നികത്തിക്കൊണ്ട് പുതിയ ആപ്പുകളും, ഇന്‍സ്റ്റഗ്രാം റീല്‍സും ഒക്കെ ആ സ്ഥാനം ഇന്ന് കൈയ്യടക്കി കഴിഞ്ഞു. ഇന്ത്യയിൽ വൈറലാകുന്ന വീഡിയോകളിൽ ഇപ്പോൾ താരം ഒരു ചൈനീസ് പെൺകുട്ടിയാണ്. ഒരിക്കെലെങ്കിലും ഇൻസ്റ്റാഗ്രാം റീലിസിലോ, ഫേസ്ബുക്ക് ഷോട്ട് വീഡിയോകളിലോ മറ്റും ആ പെൺകുട്ടിയെ കാണാത്തവരുണ്ടാകില്ല.
ഹൂന ഒനഓ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ചൈനീസ് ടിക്ടോക് താരമായ ഇവരെ ശ്രദ്ധേയമാക്കിയത് ഇവരുടെ വീഡിയോയിലെ പ്രത്യേകത തന്നെയാണ്. വീട്ടുജോലികള്‍, കൃഷിപ്പണികള്‍, പാചകം എന്നിങ്ങനെ ആയാസകരമായ ജോലികള്‍ ചെയ്യുന്നതാണ് ഇവരുടെ വീഡിയോയില്‍ കാണിക്കുന്നത്. ‘അധ്വാനിയായ മസില് ഗേള്‍’ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത് തന്നെ.
ഇന്‍സ്റ്റഗ്രാമിലെ ഇവരുടെ ഓഫീഷ്യല്‍ അക്കൗണ്ടില്‍ തന്റെ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് ഹൂന ഒനഓ നന്ദി പറയുന്നുണ്ട്. ചൈനയിലെ ഹുനാനിലെ ചാങ്ഷയിലാണ് ഇവര്‍ ജനിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ ഒരു ഫിറ്റ്നസ് ട്രെയിനറാണ് എന്നാണ് ചൈനീസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ വ്യക്തിപരമായ വിവരങ്ങള്‍ ലഭ്യമല്ല. അതേ സമയം വൈറലായ വീഡിയോകള്‍ താരം തീര്‍ത്തും പ്രഫഷണലായി ഷൂട്ട് ചെയ്യുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here