Advertisement

വാക്‌സിന്‍ ചലഞ്ചിലേക്ക് മല്‍സ്യ വിളവെടുപ്പിലൂടെ പണം കണ്ടെത്തി ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍

May 31, 2021
Google News 0 minutes Read

വാക്‌സിന്‍ ചലഞ്ചിലേക്ക് മല്‍സ്യ വിളവെടുപ്പിലൂടെ പണം കണ്ടെത്തി തൊടുപുഴയിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍. 150 കിലോയിലേറെ മത്സ്യം വിറ്റ് ലഭിച്ച 26,850 രൂപയാണ് പ്രവർത്തകർ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്. മല്‍സ്യം വിറ്റുകിട്ടിയ തുക എം.എം മണി എം.എല്‍.എ മുഖാന്തരമാണ് വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറിയത്.

ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ വാക്സിൻ ചലഞ്ചിലേക്കായി മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചത് പട്ടയം കവലയിലെ വടക്കേല്‍ നിസാറിന്റെ ഒന്നരയേക്കര്‍ വയലില്‍ തീര്‍ത്ത കുളത്തിലായിരുന്നു. തിലോപ്പിയും വരാലുമായിരുന്നു പ്രധാന കൃഷി. ചേറിൽ ഇറങ്ങിയപ്പോൾ ലഭിച്ചത് 150 കിലോയിലധികം മല്‍സ്യം.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വിളവെടുപ്പും വില്‍പനയും നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here