കൊടകര കുഴൽപ്പണ കേസ്: എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ലോക്താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ ഇഡി അന്വേഷണം അത്യാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു.
ഇഡി അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
Story Highlights: High court, Enforcement directorate – Kodakara Case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here