ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും നിയമസഭയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷം തിരുത്താതിരുന്ന നടപടിയും കടകംപള്ളി ന്യായീകരിച്ചു. പ്രസ്താവന തിരുത്തിയിരുന്നെങ്കില്‍ അത് പിന്നെ മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന എതിര്‍ പ്രചാരണത്തിന് വഴി വരുത്തും. ആ കെണിയില്‍ താന്‍ വീണില്ലെന്നും കടകംപള്ളി നിയമസഭയില്‍ പറഞ്ഞു.
ശബരിമല വിവാദമായത് കടകംപള്ളി നടത്തിയ കുറ്റ സമ്മതത്തിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയായാണ് കടകംപള്ളിയുടെ വിശദീകരണം.ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് വിവാദമായിരുന്നു. സിപിഎമിലും ഈ പരാമര്‍ശം ആശയക്കുഴപ്പമുണ്ടായി.
ലക്ഷദ്വീപ് പ്രമേയത്തിലെ ഐക്യത്തിന് ശേഷം രാഷ്ട്രീയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിനിടെയാണ് ശബരിമല പ്രസ്താവനയില്‍ കടകംപള്ളിയുടെ വിശദീകരണം. യു ഡി എഫും എന്‍ ഡി എയും തമ്മിലുള്ള ധാരണ കൂടി ഇല്ലായിരുന്നെങ്കില്‍ യു ഡി എഫ് ഇതിലും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കെകെ ശൈലജയാണ് നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് തുടക്കമിട്ടത്. ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു കെകെ ശൈലജയുടെ പ്രസംഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here