Advertisement

കഠിന ചൂട് ; കുവൈത്തില്‍ നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്ക്

May 31, 2021
Google News 2 minutes Read

കുവൈത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലെ ജോലികള്‍ക്കാണ് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് അവസാനം വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുമെന്നാണ് അറിയിപ്പ്. നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അടുത്ത മൂന്ന് മാസം പരിശോധനകള്‍ നടത്തുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായ പരിശോധനകള്‍ നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സൂര്യാഘാതമുള്‍പ്പെടെയുള്ള അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണമേകാന്‍ ലക്ഷ്യമിട്ടാണ് ജോലി സമയം കുറയ്ക്കാതെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Story Highlights: Kuwait manpower authority to enforce noon work ban from June 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here