15
Jun 2021
Tuesday

നാ​ളെ സ്​​കൂ​ള്‍ തു​റ​ക്കും;ഓ​ണ്‍​ലൈ​നാ​യി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ക്കം. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം. സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി നാ​ളെ​ത്ത​ന്നെ​ തു​റ​ക്കും.

നാളെ വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ​യാ​ണ്​ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്യു​ക. സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്​​കൂ​ളി​ല്‍ രാ​വി​ലെ 8.30ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ട്ട്​ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​താ​നും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ മാ​ത്രമാകും പങ്കെടുക്കുക. ഇ​ത്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെയ്യും. വി​ക്​​ടേ​ഴ്​​സി​ലൂ​ടെ രാ​വി​ലെ എ​ട്ടു​ മു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

പ​ത്ത​ര​ക്ക്​ അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ള്‍​ക്കു​ള്ള പു​തി​യ ‘കി​ളി​ക്കൊ​ഞ്ച​ല്‍’ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, പൃ​ഥ്വി​രാ​ജ്, മ​ഞ്​​ജു​വാ​ര്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ക്​​ടേ​ഴ്​​സി​ലൂ​ടെ ആ​ശം​സ​ക​ള്‍ നേ​രും. ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, യൂ​നി​സെ​ഫ് സോ​ഷ്യ​ല്‍ പോ​ളി​സി അ​ഡ്വൈ​സ​ര്‍ ഡോ. ​പീ​യൂ​ഷ് ആ​ന്‍​റ​ണി തു​ട​ങ്ങി​യ​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. സ്​​കൂ​ള്‍​ത​ല​ത്തി​ലും വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​മൊ​രു​ക്കാം.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ന്നാം ക്ലാ​സി​ല്‍ ചേ​ര്‍​ന്ന 3,39,395 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു ദി​വ​സം പോ​ലും സ്​​കൂ​ളി​ല്‍ പോ​കാ​തെ​യാ​ണ്​ ഈ ​വ​ര്‍​ഷം ര​ണ്ടാം ക്ലാ​സി​ലെ​ത്തു​ന്ന​ത്. പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പോകാത്തവരാണ്. ഇ​തി​നു​ പു​റ​മെ സ്​​കൂ​ള്‍ മാ​റ്റം വാ​ങ്ങി​യ കു​ട്ടി​ക​ള്‍​ക്കും പു​തി​യ ക്ലാ​സു​ക​ളി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി ഏ​ക​ദേ​ശം 39 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top