Advertisement

ഹൃദ്രോഗം അകറ്റാൻ ഇലക്കറികൾ ശീലമാക്കൂ

June 1, 2021
Google News 1 minute Read

ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണം ആഗോള ശരാശരിയെക്കാൾ കൂടുതലാണ്. ലോകത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഓരോ വർഷവും 17.9 ദശലക്ഷം പേരുടെ ജീവൻ ആണ് നഷ്ടപ്പെടുന്നത്. ലോകത്ത് ഹൃദ്രോഗ മരണങ്ങൾ ഒരു ലക്ഷത്തിൽ 235 ആയിരിക്കുമ്പോൾ ഇന്ത്യയിൽ അത് ഒരു ലക്ഷത്തിൽ 272 പേർ എന്നതാണ്.

ഈ സാഹചര്യത്തിലാണ് ഒരു പഠനം പുറത്ത് വരുന്നത്. ദിവസവും ഇലക്കറികൾ കഴിക്കുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഡെന്മാർക്കിലെ 50,000 പേരിൽ 23 വർഷക്കാലം നടത്തിയ പഠനത്തിലെ വിവരങ്ങൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. ന്യൂ എഡിത്ത് കോവാൻ യൂണിവേഴ്‌സിറ്റി (ECU) ഗവേഷകരാണ് നൈട്രേറ്റ് ധാരാളം അടങ്ങിയ ഒരു കപ്പ് പച്ചക്കറികൾ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് കണ്ടെത്തിയത്. ദിവസവും ഇലക്കറികൾ കഴിച്ചവർക്ക് സിസ്റ്റോളിക് ബ്ളഡ് പ്രഷർ 2.5 mmHg കുറയ്ക്കാനും ഇതു വഴി ഹൃദ്രോഗം വരാനുള്ള സാധ്യത 12 മുതൽ 26 ശതമാനം വരെ കുറയ്ക്കാനും സാധിച്ചു.

കാലുകളിലെ രക്തക്കുഴലുകൾ ഇടുങ്ങുന്ന പെരിഫെറൽ ആർട്ടറി ഡിസീസ് സാധ്യതയാണ് ഏറ്റവും കുറഞ്ഞത് (26 %) ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ തകരാറ് ഇവയ്ക്കുള്ള സാധ്യതയും ഇലക്കറികൾ കഴിക്കുന്നവർക്ക് കുറവാണെന്നു കണ്ടു. കൂടാതെ പേശികളെ ശക്തിപ്പെടുത്താനും ഇലക്കറികൾ സഹായിക്കുമെന്ന് കണ്ടെത്തി.

പച്ച നിറമുള്ള ഇലക്കറികളിൽ നൈട്രേറ്റ് ധാരാളമുണ്ട്. ഇവ പകുതി വേവിച്ചും വേവിക്കാതെയും കഴിക്കാം. എന്നാൽ ഇവ ജ്യൂസ് ആക്കി കഴിക്കരുത്. പൾപ്പും ഫൈബറും നഷ്ടപ്പെടാൻ ഇടയാക്കും.

എഡിത്ത് കോവാൻ സർവകലാശാല, ഡാനിഷ് കാൻസർ സൊസൈറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവയുമായി ചേർന്ന് നടത്തിയ ഈ പഠനം യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here