ആർതുറോ വിദാലിനു കൊവിഡ്

ഇൻ്റർമിലാൻ്റെ ചിലിയൻ മിഡ്ഫീൽഡർ ആർതുറോ വിദാലിനു കൊവിഡ്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലി ദേശീയ ഫുട്ബോൾ ടീമാണ് താരത്തിൻ്റെ കൊവിഡ് ബാധയെപ്പറ്റി വെളിപ്പെടുത്തിയത്. ഇതോടെ വ്യാഴാഴ്ച അർജൻ്റീനക്കെതിരെ നടക്കുന്ന ചിലിയുടെ ലോകകപ്പ് യോഗ്യതാമത്സരത്തിനുള്ള ടീമിൽ നിന്ന് താരം പുറത്തായി. ടീമിലെ സുപ്രധാന താരമായ വിദാലിൻ്റെ അഭാവം ചിലിക്ക് കനത്ത തിരിച്ചടിയാണ്.
ദിവസങ്ങൾക്കു മുൻപാണ് വിദാൽ കൊവിഡ് വാക്സിൻ സ്വീകരിച്ചത്. ടീമിലെ മറ്റൊരു താരത്തിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല എന്ന് ചിലിയൻ ദേശീയ ടീം ഔദ്യോഗികമായി വ്യക്തമാക്കി.
അതേസമയം, ഇക്കൊല്ലത്തെ കോപ്പ അമേരിക്കയ്ക്ക് ബ്രസീൽ വേദിയാകും. അർജൻ്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് പകരമാണ് ബ്രസീലിനെ വേദിയാക്കിയിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കോന്മെബോൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വേദികളുടെ കര്യത്തിൽ തീരുമാനം ആയിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കോന്മെബോൾ അറിയിച്ചിരിക്കുന്നത്. ജൂൺ 13നാണ് ടൂർണമെൻറ് തുടങ്ങാനിരുന്നത്.
കൊവിഡ് കേസുകൾ ബാധിച്ച സാഹചര്യത്തിലാണ് അർജൻ്റീനയെ ആതിഥേയരിൽ നിന്ന് നീക്കിയത്. അർജൻറീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടർന്ന് ടൂർണമെൻറ് നടത്തുന്നതിൽ നിന്ന് നേരത്തെ പിൻമാറിയിരുന്നു.
Story Highlights: Arturo Vidal tests positive for COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here