കൊവിഡ് ലക്ഷണങ്ങൾ: ഭുവനേശ്വറും ഭാര്യയും ക്വാറൻ്റീനിൽ പ്രവേശിച്ചു

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറും ഭാര്യ നുപുർ നഗറും ക്വാറൻ്റീനിൽ പ്രവേശിച്ചു. ഭുവിയുടെ അമ്മയ്ക്ക് അടുത്തിടെ കൊവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനും ഭാര്യക്കും കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതോടെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലെ താരത്തിൻ്റെ സ്ഥാനവും സംശയത്തിലായി.
ഭുവനേശ്വറിനെയോ ഭാര്യയെയോ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലെന്നാണ് നിലവിലെ സൂചന. കൊവിഡ് പോസിറ്റീവായാൽ ഭുവനേശ്വർ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടില്ല. റെഡ് ബോൾ ക്രിക്കറ്റ് ടീമിൽ പരിഗണിക്കാതിരുന്നതിനെ തുടർന്ന് വൈറ്റ് ബോൾ ക്രിക്കറ്റിലൂടെ താരം തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. കൊവിഡ് ബാധ സ്ഥിരീകരിച്ചാൽ താരത്തിൻ്റെ മടങ്ങിവരവിനും തിരിച്ചടിയാവും.
മെയ് 22നാണ് ഭുവിയുടെ അമ്മയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഭുവിയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
Story Highlights: covid Symptoms: bhuvneshwar and his wife in quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here