പൂർണമായ അൺലോക്ക് ഡിസംബറോടെയെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് പൂർണമായ അൺലോക്ക് ഡിസംബറോടെയെന്ന് ആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രം പിൻവലിക്കും. വാക്സിൻ രണ്ട് ഡോസ് തന്നെ തുടരുമെന്നും, ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ഈ വർഷം ഡിസംബറോടെ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എങ്കിലും ടെസ്റ്റ് പോസിറ്റീവ് നിരക്ക് പരിശോധിച്ച്, നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് വ്യക്തമാക്കി. പൂർണമായ അൺലോക്ക് ഡിസംബറോടെ ഉണ്ടാകും
ജൂലൈ മുതൽ പ്രതിദിനം ഒരു കോടി വാക്സിൻ നൽകാനാണ് ശ്രമം. രണ്ട് ഡോസ് വാക്സിൻ നൽകുന്നത് തുടരും. വ്യത്യസ്ത വാക്സിനുകൾ നൽകിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ. രണ്ടാം തരംഗത്തിന്റെ ആശങ്ക ഒഴിയുമ്പോഴും, രോഗലക്ഷണം ഇല്ലാതെ കുട്ടികളിൽ രോഗവ്യാപനം കൂടാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുനൽകി. മൂന്ന് ശതമാനം വരെ കുട്ടികൾക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights: india unlock update latest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here