ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26നാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഹോളണ്ട് വിലക്ക് ഏർപ്പെടുത്തിയത്. ആംസ്റ്റർഡാമിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. അതേസമയം, കൊവിഡ് ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട, യൂറോപ്പിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് നിലവിലുണ്ട്.
അതേസമയം, ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ നീട്ടിയിരുന്നു. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിളിൽ ഏർപ്പെട്ടിട്ടുണ്ട്. അമേരിക്ക, യു.കെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള 27 രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യ വിമാന സർവീസ് നടത്തുന്നത്.
Story Highlights: Netherlands Lifts Ban On Passenger Flights From India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here