സ്പുട്നിക് വി വാക്സിൻ ഇന്ത്യയിലെത്തി

റഷ്യയിൽ നിന്നുള്ള കൊവിഡ് വാക്സിൻ സ്പുട്നിക് വി ഇന്ത്യയിലെത്തി. 27.9 ലക്ഷം ഡോസുകളാണ് എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണ് ഇത്. 56.6 ടൺ ഭാരമാണ് വാക്സിനുകൾക്ക് ഉണ്ടായിരുന്നത്. പ്രത്യേക ചാർട്ടർ വിമാനമായ ആർയു–9450ൽ പുലർച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്.
സ്പുട്നിക് വി വാക്സിൻ പ്രത്യേക ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്. -20 ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സൂക്ഷിക്കണം.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 54 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവിൽ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.
രാജ്യത്ത് പൂർണമായ അൺലോക്ക് ഡിസംബറോടെയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രം പിൻവലിക്കും. വാക്സിൻ രണ്ട് ഡോസ് തന്നെ തുടരുമെന്നും, ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights: Sputnik V Vaccines Lands In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here