Advertisement

പ്രഭാതഭക്ഷണത്തിന് വൻതുക സ്വീകരിച്ചെന്ന ആരോപണം; തുക തിരികെ നൽകുമെന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിൻ

June 2, 2021
Google News 1 minute Read

ജനങ്ങളുടെ നികുതി പണത്തിൽ നിന്നും പ്രഭാതഭക്ഷണ ചെലവിനായി അനധികൃതമായി പണമെടുത്തെന്ന ആരോപണം നേരിട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ചെലവാക്കിയ പണം മുഴുവൻ തിരികെ നൽകുമെന്ന് ഉറപ്പ് നൽകി. കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍ പ്രതിമാസം കൈപ്പറ്റിയെന്നാണ് ആരോപണം. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും സന മരിൻ ഉറപ്പ് നൽകി. ഭക്ഷണത്തിനായി ചെലവഴിച്ച തുകയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരിച്ചടക്കുമെന്നും സന മരിൻ ട്വിറ്ററിൽ വ്യക്തമാക്കി.

നിയമവിധേയമായ തുക പോലും ഭാവിയിൽ ഭക്ഷണചെലവിനായി വിനിയോ​ഗിക്കില്ല. അലവൻസ് നിയമാനുസൃതമാണോ എന്നും തിരിച്ചടവിൽ നികുതി നൽകേണ്ടതുണ്ടോ എന്നും പരിശോധിച്ച് തീരുമാനിക്കണമെന്ന് ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റ് ചുമതലകൾ കൂടി തനിക്കുണ്ടെന്നും പ്രധാനമന്ത്രി സന മരിൻ പറഞ്ഞു.

Story Highlights: Finland PM Sanna marin to pay back expenses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here