ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു
ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു. ബുധനാഴ്ചയാണ് സന്ന മരിൻ ഇക്കാര്യം അറിയിച്ചത്. താനും ഭർത്താവും ചേർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും 19 വർഷം നീണ്ട ദാമ്പത്യത്തിൽ സന്തോഷമുണ്ടെന്നും അവർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
“ഞങ്ങൾ ഒരുമിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ട്. 19 വർഷം നീണ്ട ദാമ്പത്യത്തിൽ സന്തോഷമുണ്ട്. ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി തുടരും. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഇനിയും ഒരുമിച്ച് സമയം ചെലവഴിക്കും.”- സന്ന മരിൻ കുറിച്ചു. മാർക്കസ് റൈക്കോനൻ ആണ് സന്ന മരിൻ്റെ ജീവിത പങ്കാളി. ദമ്പതിമാർക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്.
2019ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരിൻ മാറിയിരുന്നു. അന്ന് 35 വയസായിരുന്നു മരിൻ്റെ പ്രായം. കൊവിഡ് പ്രതിസന്ധിക്കിടെ സന്നയുടെ ജനസ്വീകാര്യത കുതിച്ചുയർന്നു. പിന്നീട് സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായി. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇവരുടെ പാർട്ടി പരാജയപ്പെട്ടിരുന്നു.
2022 ഓഗസ്റ്റിൽ തൻ്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പാർട്ടിയെച്ചൊല്ലിയാണ് വലിയ വിവാദമുണ്ടായത്. പാർട്ടിയുടെ വിഡിയോ പുറത്തായതിനു പിന്നാലെ സന്ന മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ഇതോടെ സന്ന മരിൻ സ്വയം മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയായി. കൊക്കെയ്ൻ, കഞ്ചാവ് തുടങ്ങിയ വിവിധ മയക്കുമരുന്നുകൾ സാമ്പിളിൽ പരിശോധിച്ചു. പരിശോധനയിൽ സന്ന മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
Story Highlights: Finland Sanna Marin files divorce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here