സ്വര്‍ണക്കടത്ത് കേസ്; അന്തിമ കുറ്റപത്രം ഉടന്‍; പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനുളള നടപടി തുടങ്ങി കസ്റ്റംസ്. സന്ദീപ് നായര്‍, സ്വപ്ന സുരേഷ് തുടങ്ങി നാല്‍പതോളം പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് പിടികൂടിയിട്ട് ജൂലൈ അഞ്ചിന് ഒരു വര്‍ഷം തികയും.
അതിനെ മുന്നോടിയായി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസ് നീക്കം തുടങ്ങിയിരിക്കുന്നത്. ജൂണ്‍ 16 നാണ് പ്രതികളടക്കം നാല്‍പതോളം പേര്‍ക്ക് ഷോകോസ് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നോട്ടിസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ പ്രതികള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടും.
കസ്റ്റംസ് കമ്മീഷണര്‍ക്കാണ് പ്രതികള്‍ മറുപടി നല്‍കേണ്ടത്. സ്വപ്ന സുരേഷ്, എം ശിവശങ്കര്‍, സന്ദീപ് നായര്‍ തുടങ്ങിയ പ്രതികള്‍ക്കാണ് ആദ്യം ഷോകോസ് നോട്ടിസ് നല്‍കുന്നത്. നോട്ടിസ് മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തുക. ഷോക്കോസ് നോട്ടിസിന് മറുപടി ലഭിച്ചാലുടന്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യുഎഇ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും നോട്ടിസ് നല്‍കാന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ അനുമതി നല്‍കിയിരുന്നു.
Story Highlights: gold smuggling case, swapna suresh, m shivashankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here