Advertisement

ഇറാന്‍ നാവിക സേനയുടെ ഏറ്റവും വലിയ കപ്പല്‍ തീപിടിച്ചു മുങ്ങി

June 2, 2021
Google News 2 minutes Read

ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പലായ ഖാർഗിൽ ഒമാൻ ഉൾക്കടലിന് സമീപം തീ പിടിച്ച് മുങ്ങി. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നതിന് മുമ്പ് എല്ലാ ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തിയിരുന്നെങ്കിലും കപ്പലിനെ രക്ഷിക്കാനായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ന് രാവിലെയോടെ ഹോർമുസ് കടലിടുക്കിൽ വച്ച് ഖാർഗ് പൂര്‍ണ്ണമായും വെള്ളത്തിൽ മുങ്ങി. നാവിക കപ്പലില്‍ ഏങ്ങനെ തീപിടിത്തമുണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച തീപിടിത്തമുണ്ടായപ്പോൾ ഖാർഗിൽ 400 ഓളം ജീവനക്കാരും സൈനിക വിദ്യാർത്ഥികളുമുണ്ടായിരുന്നെന്ന് സർക്കാർ വക്താവ് തസ്നിം വാർത്താ ഏജൻസിയോട് പറഞ്ഞു.

അതേസമയം, സാറ്റ്‌ലൈറ്റ് വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇറാന്‍ നേവിയുടെ ഏറ്റവും വലിയ കപ്പലാണ് മുങ്ങിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: Iran’s Largest Navy Ship ‘Kharg’ Catches Fire, Sinks In Gulf Of Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here