Advertisement

ഓക്സിജൻ വില വർധന; സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു

June 2, 2021
Google News 1 minute Read

ഓക്സിജൻ വില വർധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ചികിത്സ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഓക്സിജൻ നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നതിനാൽ സർക്കാർ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് താങ്ങാനാകുന്നില്ലെന്ന് കാണിച്ചാണ് ഹർജി.

നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് നാഗരേഷിന്റെ ബെഞ്ച് ഹർജി പരിഗണിക്കും.

Story Highlights: Oxygen price hike private hospitals moves High court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here