15
Jun 2021
Tuesday

പാലക്കാട് ജില്ലയിൽ ഇന്ന് 2201 പേർക്ക് കൊവിഡ്

2201 covid cases palakkad

പാലക്കാട് ജില്ലയിൽ ഇന്ന് 2201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1393 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 799 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.2758 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ആകെ 10300 പേർക്ക് പരിശോധന നടത്തിയതിലാണ് 2201 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 21.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16044 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 72 പേർ തൃശ്ശൂർ ജില്ലയിലും 113 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Story Highlights: 2201 covid cases in palakkad

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top