പിതാവിന് കേക്ക് വാങ്ങാനിറങ്ങിയ 19കാരനെ കുത്തിക്കൊന്നു; കൊലപാതകം കാമുകിയുടെ പേരിൽ

പിതാവിന്റെ ജന്മദിനത്തിന് കേക്ക് വാങ്ങാൻ പോയ മകനെ കുത്തിക്കൊന്നു. ദക്ഷിണ ഡൽഹിയിലെ അംബേദ്കർ നഗറിലാണ് സംഭവം. 19 കാരനായ കുനാലിനെയാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നാല് പേർ ചേർന്ന് കുനാലിനെ തടയുകയും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തുടർച്ചയായി കുത്തുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും കുത്തേറ്റ കുനാൽ ആശുപത്രിയിലെത്തിക്കും മുമ്പേ മരണത്തിന് കീഴടങ്ങി.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഡൽഹി പൊലീസ് പ്രതികളെ പിടികൂടി. കുനാലിനെ കൊല്ലാൻ ഉപയോഗിച്ച കത്തികളിൽ രണ്ടെണ്ണം ഒരു ഓൺലൈൻ ഷോപ്പിം?ഗ് സൈറ്റിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയതാണ്. കുനാലും പ്രതികളിലൊരാളായ ?ഗൗതവും ഒരേ പെൺകുട്ടിയെ സ്‌നേഹിക്കുകയും ഇതുകാരണം ഉണ്ടായ ശത്രുതയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here