ബയോളജിക്കല്‍ ഇ വാക്‌സിന്‍ 30 കോടി ഡോസ് സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

തദ്ദേശീയമായി ഒരു കൊവിഡ് വാക്‌സിന്‍ കൂടി രാജ്യത്ത് ഉടന്‍ ലഭ്യമാകും. ബയോളജിക്കല്‍ ഇ വാക്‌സിന്‍ 30 കോടി ഡോസ് സംഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ കമ്പനിയുടെ വാക്‌സിനാണ് രണ്ടുമാസത്തിനകം ലഭ്യമാകുക.
ആദ്യ രണ്ട് പരീക്ഷണം വിജയകരമായി പൂര്‍ത്തിയായിയിരുന്നു. നിലവില്‍ മൂന്നാം ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 30 കോടി ഡോസ് വാക്‌സിന്‍ സംഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കും. കോവാക്‌സിനും കോവിഷീല്‍ഡും സംഭരിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൂറായി പണം നല്‍കിയിരുന്നു.
അതേസമയം, രാജ്യത്ത് കുട്ടികളിലെ വാക്സിന്‍ പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണമാണ് ആരംഭിച്ചത്. രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളിലാണ് പരീക്ഷണം.
Story Highlights: Centre Signs Deal To Get 2nd Made-In-India Vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here