Advertisement

സൗരവ് ഗാംഗുലിയുടെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഡെവോൺ കോൺവേ

June 3, 2021
Google News 1 minute Read
Devon Conway Sourav Ganguly's

മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ന്യൂസീലൻഡ് താരം ഡെവോൺ കോൺവേ. അരങ്ങേറ്റ മത്സരത്തിൽ, ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരമെന്ന റെക്കോർഡാണ് ന്യൂസീലൻഡ് ഓപ്പണർ സ്വന്തമാക്കിയത്. 1996ലാണ് ഗാംഗുലി അരങ്ങേറ്റത്തിൽ റെക്കോർഡ് ഇട്ടത്.

ഇംഗ്ലണ്ടിനെതിരെ, 1996 ജൂൺ മാസത്തിലാണ് ഗാംഗുലി അരങ്ങേറിയത്. ലോർഡിൽ അരങ്ങേറിയ ഗാംഗുലി 136 റൺസെടുത്ത് പുറത്താവുകയായിരുന്നു. എന്നാൽ, കോൺവേ 150ഉം കടന്ന് 179ലെത്തി നിൽക്കുകയാണ്. കോൺവേയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ന്യൂസീലൻഡ് 300ഉം കടന്ന് കുതിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ കോൺവേ 136 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയായിരുന്നു. 3 വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണ് കിവീസ് എടുത്തിരുന്നത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ന്യൂസീലൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് എടുത്തിട്ടുണ്ട്. കോൺവേയ്ക്കൊപ്പം 61 റൺസെടുത്ത ഹെൻറി നിക്കോളാസ് മാത്രമാണ് ന്യൂസീലൻഡിനു വേണ്ടി തിളങ്ങിയത്. വേറെ ഒരു താരത്തിനും മികച്ച സ്കോർ കണ്ടെത്താനായില്ല.

ലോർഡ്സിൽ, ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഇംഗ്ലീഷുകാരനല്ലാത്ത മൂന്നാമത്തെ ബാറ്റ്സ്മാൻ എന്ന നേട്ടവും ഈ ഇന്നിംഗ്സോടെ കോൺവേ കുറിച്ചു. ഗാംഗുലി, കോൺവേ എന്നിവരെ കൂടാതെ ഓസീസ് താരം ഹാരി ഗ്രഹാം ആണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം. 1893ലാണ് അദ്ദേഹം ഈ റെക്കോർഡ് കുറിച്ചത്.

Story Highlights: Devon Conway Breaks Sourav Ganguly’s Record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here