Advertisement

പാവപ്പെട്ട ദളിത് സ്ത്രീയെ സഹായിക്കാന്‍ ശ്രമിച്ചതാണോ ജി ചെയ്ത തെറ്റ്; കെ.സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി

June 3, 2021
Google News 0 minutes Read

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനു കെ.സുരേന്ദ്രനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ജെ.ആര്‍.പി ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു.ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും, ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റെന്ന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഹരീഷ് പേരടി ചോദിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്ബത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്…7ന് ദേശീയ നേതാവ് വരുന്നതിനുമുൻപ് 6 ന് കാശായി കൈയ്യില്‍ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ് …വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്നതല്ലെ?..ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഞങ്ങള്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഇല്ലാതെ തന്നെ പാവപ്പെട്ടവര്‍ക്ക് കാശുക്കൊടുത്ത് സഹായിക്കാന്‍ പറ്റും..ലക്ഷദീപില്‍ വികസനം നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികള്‍ പുതിയ കുഴല്‍പണ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാന്‍ പറ്റണം..അതിനൊക്കെ രാജ്യ സ്നേഹം വേണടോ..രാജ്യസ്നേഹം..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here