പ്രതിഷേധം കടുപ്പിച്ച് ലക്ഷദ്വീപ് ജനത; ജൂൺ ഏഴിന് നിരാഹാര സമരം

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ദ്വീപ് നിവാസികൾ. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് ഈ മാസം ഏഴിന് 12 മണിക്കൂർ നിരാഹാര സമരം നടത്തുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. മറ്റ് ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ സബ്കമ്മിറ്റികൾ രൂപീകരിക്കാനും വിഷയത്തിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം തുടരാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപിലേക്ക് യാത്രാനുമതി നൽകണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തിൽ നിന്നുള്ള എംപിമാർ കത്ത് നൽകിയിട്ടുണ്ട്. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് എളമര കരീം എംപി അറിയിച്ചു. അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം പറഞ്ഞു.
Story Highlights: lakshadweep protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here