Advertisement

84 സെക്കൻഡിൽ 84 ടൈൽസ് തകർത്ത് ഗിന്നസ് റെക്കോർഡ് നേടി ഹൈദരാബാദ് പെൺകുട്ടി

June 3, 2021
1 minute Read

കരാട്ടെ ചാമ്പ്യൻ‌മാർക്ക് ഗിന്നസ് റെക്കോർഡുകൾ തകർക്കുക എന്നത് സാധാരണയായ ഒരു കാര്യമാണ്. എന്നാൽ 84 സെക്കൻഡിനുള്ളിൽ 84 സെറാമിക് ടൈലുകൾ തകർക്കുന്നത് അത്ര എളുപ്പമല്ല.

പതിമൂന്നുകാരിയായ ഗാന സന്തോഷിനിയാണ് റെക്കോർഡുകൾ തകർത്തത്. തെലങ്കാന രൂപീകരിച്ചിട്ട് 84 മാസമായ ജൂൺ 2 നാണ് 84 സെക്കൻഡിൽ 84 ടൈൽസുകൾ തകർത്ത് ഗാന ഗിന്നസ് റെക്കോർഡ് നേടിയത്.

“തെലങ്കാന രൂപവത്കരിച്ച 84-ാം മാസാം രേഖപ്പെടുത്താൻ 84 സെക്കൻഡിനുള്ളിൽ ഞാൻ 84 ടൈലുകൾ തകർത്തു. 5-6 മാസം ഞാൻ പരിശീലനം എടുത്തിരുന്നു”, ഗാന സന്തോഷിനി പറഞ്ഞു.

2019 ലെ അഞ്ചാമത്തെ തെലങ്കാന ഫൗണ്ടേഷൻ ദിനത്തിൽ സന്തോഷിനി റെഡ്ഡിയും സഹോദരിയും അവരുടെ പ്രകടനത്തിന് ബഹുമതി നേടിയിരുന്നു.

കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഉടമയായ സന്തോഷിനിയും ടൈലുകൾ തകർത്തുകൊണ്ട് ‘ജീനിയസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക്’ പ്രവേശിച്ചു. ലോക റെക്കോർഡ് ഉൾപ്പെടെ നിരവധി റെക്കോർഡുകൾ സാന്തോഷിനിക്കുണ്ട് – 39 മിനിറ്റിനുള്ളിൽ 3,315 തവണ തല ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് തിരിച്ചുകൊണ്ടും ബഹുമതികൾ നേടിയിരുന്നു.

ഇതുകൂടാതെ, ആറുവയസ്സുള്ളപ്പോൾ, നൃത്തം, യോഗ, കരാട്ടെ എന്നിവ ഇടകലർത്തി അവതരിപ്പിച്ചതിന് ബാല സൂര്യ അവാർഡ് ലഭിച്ചു. പിതാവ് ഡോ. ജി.എസ്. ഗോപാൽ റെഡ്ഡിയാണ് സന്തോഷിനിയുടെ ഗുരു. അദ്ദേഹം നഗരത്തിൽ ഒരു കരാട്ടെ അക്കാദമി നടത്തുന്നു. കായികരംഗത്ത് പേര് നേടാനും അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ നേടാനും സന്തോഷിനി ആഗ്രഹിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top