Advertisement

യുഎഇയിലെ ഐപിഎൽ മത്സരങ്ങളിൽ കളിച്ചില്ലെങ്കിൽ വിദേശ താരങ്ങളുടെ പ്രതിഫലം പാതിയാക്കും

June 3, 2021
Google News 2 minutes Read
IPL Foreign Players Salary

യുഎഇയിലെ ഐപിഎൽ മത്സരങ്ങളിൽ കളിച്ചില്ലെങ്കിൽ വിദേശ താരങ്ങളുടെ പ്രതിഫലം പാതിയാക്കുമെന്ന് സൂചന. ഇംഗ്ലണ്ട്, ബംഗ്ലാദേശ് താരങ്ങൾ യുഎഇ പാദ മത്സരങ്ങളിൽ കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഓസ്ട്രേലിയ, ന്യൂസീലൻഡ് താരങ്ങൾ എത്തില്ലെന്ന് ചില റിപ്പോർട്ടുകളിലും സൂചിപ്പിക്കുന്നുണ്ട്.

യുഎഇ ലെഗിൽ കളിക്കാനെത്താത്ത താരങ്ങളുടെ പ്രതിഫലം വെട്ടിച്ചുരുക്കാൻ ഫ്രാഞ്ചൈസികൾക്ക് അവകാശമുണ്ടെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞതായി ഇൻസൈഡ് സ്പോർട് ആണ് റിപ്പോർട്ട് ചെയ്തത്. ലേലത്തിൽ ഒരു കളിക്കാരനെ ടീമിലെത്തിക്കുമ്പോൾ താരത്തിൻ്റെ സേവനം ഒരു സീസണിലേക്കാണ് പരിഗണിക്കുക. അതേസമയം, താരത്തിനു പരുക്കേൽക്കുകയോ സംഘാടകർക്ക് സീസൺ പൂർത്തിയാക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ പ്രതിഫലത്തുക പൂർണമായും ലഭിക്കും. ഇതോടൊപ്പം, താരം സ്വയം പിന്മാറുകയാണെങ്കിൽ പ്രതിഫലം കുറയ്ക്കാമെന്നും ഐപിഎലിൽ നിയമമുണ്ട്.

വിദേശ താരങ്ങൾ ഇല്ലെങ്കിലും ഐപിഎൽ നടത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർത്തിയാക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. പാതിവഴിയിൽ സീസൺ നിർത്താനാവില്ല. ടൂർണമെൻ്റിൽ വിദേശതാരങ്ങൾ പങ്കെടുക്കുന്നില്ല എന്നതുകൊണ്ട് ഞങ്ങൾ സീസൺ നടത്താതിരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളിൽ വാക്സിൻ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന.

Story Highlights: IPL Franchises To Cut Foreign Players’ Salary For Skipping UAE Phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here