Advertisement

ലക്ഷദ്വീപ് സന്ദ‍‍ർശനം: അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹൈബി ഈഡൻ

June 3, 2021
Google News 1 minute Read

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപി ഹൈബി ഈഡൻ. എൻ.കെ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അവർ അനുമതി നിഷേധിച്ചിരുന്നു.

മെയ് 30 ന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ് യുഡിഎഫ് എംപിമാരുടെ സംഘം തീരുമാനിച്ചത്. എന്നാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇടത് എംപിമാരുടെ സംഘവും ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

Story Highlights: Lakshadweep – Hibi Eden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here