ഭിന്നലിംഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും; എം.കെ.സ്റ്റാലിൻ

തമിഴ്നാട് സിറ്റി ബസുകളിൽ ഭിന്നലിംഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഇനി മുതൽ സൗജന്യ യാത്ര. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ 98–ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. അധികാരമേറ്റ ഉടൻ സ്ത്രീകൾക്കു ബസിൽ സൗജന്യയാത്ര അനുവദിച്ചിരിന്നു.
ബിപിഎൽ കാർഡ് ഉടമകൾക്ക് 15 പലചരക്കു സാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണവും കൊവിഡ് ദുരിതാശ്വാസത്തിനായി നൽകുന്ന തുകയുടെ രണ്ടാം ഘട്ടത്തിന്റെ വിതരണവും ജന്മദിനാചരണത്തോട് അനുബന്ധിച്ചു നടന്നു. സംസ്ഥാനത്താകെ 38,000 വൃക്ഷതൈകൾ നടാനുള്ള പദ്ധതിക്കും സ്റ്റാലിൻ തുടക്കമിട്ടു.
38 ജില്ലകളിലായി 1000 വൃക്ഷതൈകളാണു നട്ടു പരിപാലിക്കുക. ജ്ഞാനപീഠ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയവർക്കു സർക്കാർ വീടുവച്ചു നൽകും. 70 കോടി രൂപ ചെലവിൽ മധുരയിൽ കരുണാനിധി സ്മാരക ലൈബ്രറി നിർമിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Story Highlights: M K Stalin announces free bus travel for Trans persons with disabilities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here