കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ച് ശശി തരൂര്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിര്‍ദേശിച്ച് മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിക്കും. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ സുധാകരന് മാത്രമേ സാധിക്കൂവെന്നും തരൂര്‍ അറിയിച്ചു.
ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് ശശി തരൂര്‍ തന്റെ നിലപാട് അറിയിച്ചത്. നിര്‍ദേശം പരിഗണിക്കാമെന്ന് സോണിയ ഗാന്ധി പറഞ്ഞതായും വിവരം.
അതേസമയം പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നാണ് പാര്‍ട്ടിയിലെ ധാരണ. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍ സമയം കുറവായിരുന്നു. അതിന് ശേഷമുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതിനാല്‍, നേതാക്കളുടെ നിലപാട് താരിഖ് അന്‍വര്‍ അറിയും. എല്ലാ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച ചെയ്യണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കെ സുധാകരനെ അധ്യക്ഷനാക്കുന്ന കാര്യത്തിലും നേതാക്കളുടെ അഭിപ്രായം ചോദിക്കും.
Story Highlights: congress, sashi tharoor, k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here