Advertisement

സിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേരുമാറ്റാമെന്ന് സുപ്രിംകോടതി

June 3, 2021
1 minute Read
sc consider appeal pegasus

vസിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേര് മാറ്റാമെന്ന് സുപ്രിംകോടതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈ ലോ റദ്ദാക്കിക്കൊണ്ടാണ് നിര്‍ദേശം. സ്വത്വത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

പേര് മാറ്റാനായി വിദ്യാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ വ്യക്തി വിവരങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദശങ്ങളും പുറപ്പെടുവിച്ചു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈലോയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നടപടി എടുത്തത്.

Story Highlights: cbse, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top