ഇംഗ്ലണ്ട് പര്യടനം; ഇന്ത്യൻ ടീം വിമാനമിറങ്ങി

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം വിമാനമിറങ്ങി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ വിമാനമിറങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, അതിനു ശേഷമുള്ള ഇംഗ്ലണ്ട് പര്യടനം എന്നീ മത്സരങ്ങൾക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്.
ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ടീം ഇന്ത്യ കളിക്കും. ട്രെൻഡ് ബ്രിഡ്‌ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം കാണാൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയ്ക്കും സെക്രട്ടറി ജയ് ഷായ്ക്കും സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം, ടീമിനൊപ്പം കുടുംബാംഗങ്ങക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. പുരുഷ-വനിതാ ടീമുകളിലെ താരങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാം.
Story Highlights: Team India Arrives In London
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here