Advertisement

അന്യം നിന്നു പോയ നല്ല ഒന്നാന്തരം കഞ്ഞികൾ

June 3, 2021
Google News 0 minutes Read

ക‍ർക്കിടകത്തിന് സ്പെഷ്യൽ എന്താണെന്ന് ചോദിച്ചാൽ കഞ്ഞി എന്നായിരിക്കും ഉത്തരം. അതും വെറും കഞ്ഞിയല്ല ഔഷധ കഞ്ഞി. നവരയും ഉലുവയും ഒക്കെ കരിക്ക‍ർക്കടത്തിന് മൺകലങ്ങളിൽ പാകമാകുന്നു. ഇന്നും മലയാളികൾ ആ ശീലം മറന്നിട്ടില്ലെന്ന് ക‍ർക്കിടക കഞ്ഞിക്കൂട്ടിൻെറ വിപണിയിൽ നിന്ന് മനസിലാക്കാം. ശരാശരി മലയാളിക്ക് കഞ്ഞികളില്ലാത്ത കേരളത്തെ സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല. അത് ക‍ർക്കിടക കഞ്ഞി മാത്രമല്ല, കഞ്ഞികളിൽ രാജാവായ പഴങ്കഞ്ഞി മുതൽ പാൽക്കഞ്ഞി വരെ.. ഇതാ ചില കഞ്ഞികൾ പരിചയപ്പെടാം.

മാങ്ങയണ്ടിക്കഞ്ഞി: മലബാറില്‍ പ്രചാരമുള്ള കഞ്ഞിയാണ് മാങ്ങയണ്ടിപരിപ്പ് കൊണ്ടുണ്ടാക്കുന്ന കഞ്ഞി. മാങ്ങയണ്ടി നല്ലവണ്ണം കഴുകി എടുത്തു പൊളിക്കുന്നു. ഇതിലെ പരിപ്പ് വെയിലത്ത് വച്ച് ഉണക്കി വെള്ളത്തില്‍ കഴുകി എടുക്കുന്നു. പല പ്രാവശ്യം കഴുകി കട്ട് മാറ്റണം. ഈ പരിപ്പിനെ തേങ്ങാപ്പാലില്‍ വേവിച്ചു കഞ്ഞി ആക്കി കുടിക്കുന്നു.

പൂച്ചക്കഞ്ഞി: വടക്കൻകേരളത്തിലെ ചാലിയ വിഭാഗത്തില്‍ പെട്ടവരുണ്ടാക്കുന്നതാണിത്. ഓണത്തിനു മുമ്പ് പൂരാടത്തിനാണ് പൂച്ചക്കഞ്ഞി ഉണ്ടാക്കുന്നത്‌രണ്ടു ദിവസം മുമ്പ് മാറ്റി വച്ച കാടി വെള്ളത്തില്‍ നുറുങ്ങരി, തവിട്, വെള്ളം ഇവ ചേര്‍ത്തു ഉണ്ടാക്കുന്ന കഞ്ഞി.

നാറക്കിഴങ്ങ്‌ കഞ്ഞി: മണ്ണിന് അടിയില്‍ നിന്ന് ശേഖരിക്കുന്ന നാറക്കിഴങ്ങ്‌ ഉണക്കിപ്പൊടിച്ച് മുളങ്കുഴലില്‍ ശേഖരിച്ചു വക്കുന്നു. പഞ്ഞകാലത്ത് ഇത് പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കഞ്ഞിയുണ്ടാക്കുന്നു.

തേങ്ങ കഞ്ഞി: ചുവന്ന അരി കൊണ്ടുണ്ടാക്കുന്ന കഞ്ഞിയില്‍ തേങ്ങ ചിരകിയിട്ട് അല്പം ഉപ്പും ചേര്‍ത്തുണ്ടാക്കുന്നു. മറ്റു കറികളോ ചേരുവകളോ പതിവില്ല.

പഴങ്കഞ്ഞി: അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറില്‍ തണുത്ത വെള്ളം ഒഴിച്ച് ചുവന്നുള്ളിയും പച്ചമുളകും ചതച്ചിടുന്നു. ഒപ്പം തൈരും ചേര്‍ത്തു ഒരു ചീനട്ടിയില്‍ ഒഴിച്ച് സൂക്ഷിച്ചു വക്കുന്നു.

തെക്കഞ്ഞി: തെക്കന്‍ കേരളത്തിലെ കഞ്ഞിയാണിത്.അരി തിളച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്ന് വറ്റും വെള്ളവും ഞെക്കി എടുക്കുന്നതാണ് ഈ കഞ്ഞി. മൺപാത്രത്തിലാക്കി സൂക്ഷിച്ചു പിറ്റേ ദിവസം പ്രഭാത ഭക്ഷണമായി ഉപയോഗിക്കും.

ചീരോക്കഞ്ഞി: മുസ്ലീങ്ങള്‍ക്കിടയില്‍ നോമ്പ് കാലത്ത് ഉണ്ടാക്കുന്ന വിശേഷപ്പെട്ട കഞ്ഞി. റവ കുറച്ചധികം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌, അതില്‍ നെയും ചുവന്നുള്ളിയും താളിച്ചതും ചേര്‍ത്തു പാകമാക്കുന്നതാണ് തരിക്കഞ്ഞിയും നോമ്പുകാലത്ത് ഉപയോഗിക്കുന്നു.

ചീപോതി കഞ്ഞി: കര്‍ക്കിടക മാസത്തില്‍ പുഴുക്കലരിയും ഉണക്കലരിയും ചേര്‍ത്തു ഉണ്ടാക്കുന്ന കഞ്ഞി. ഇതില്‍ ഉപ്പും നാളികേരവും ചേര്‍ക്കും

കായക്കഞ്ഞി: ഉണക്കലരി, വെള്ളം, തേങ്ങ, പഴം എന്നിവ കൊണ്ടുണ്ടാക്കുന്ന പായസം പോലുള്ള ഒരു കഞ്ഞി

ചാമകഞ്ഞി: ഏകാദശി, തിരുവാതിര എന്നിവയ്ക്ക് അനുഷ്ടാന കര്‍മങ്ങള്‍ നോറ്റിരിക്കുന്നവരും അരി ഭക്ഷണത്തിനു പകരം ചാമ കൊണ്ടുണ്ടാക്കുന്ന കഞ്ഞി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here