Advertisement

വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്തടിഞ്ഞ മണ്ണ് നീക്കി തുടങ്ങി

June 3, 2021
Google News 0 minutes Read

വിഴിഞ്ഞത്ത് മത്സ്യ ബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശ പ്രകാരം ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി അദാനി പോർട്‌സ് അധികൃതരും തുറമുഖ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് അടിയന്തിരമായി മണ്ണ് നീക്കാനുള്ള തീരുമാനം ഉണ്ടായത്.

മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ തീരദേശ സേന, മൽസ്യ തൊഴിലാളി ജനത, കടലോര ജാഗ്രത സമിതി, തുറമുഖ വകുപ്പ്, അദാനി പോർട്‌സ് കമ്പനി സുരക്ഷാ വിഭാഗം തുടങ്ങിയവർ ചേർന്നാണ് മണ്ണ് നീക്കം ചെയ്തത്. മണ്ണു മാന്തി യന്ത്രം ബാർജിൽ എത്തിച്ചു, വാർഫിൽ അടുപ്പിക്കാൻ തീരദേശ സേനയുടെയും മൽസ്യത്തൊഴിലാളികളുടെയും സഹായം ലഭിച്ചു.

രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച മണ്ണ് നീക്കൽ പ്രവർത്തി തുടരുകയാണ്. മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്ക ദൂരികരിക്കപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here