കണ്ണൂര്‍ കോട്ട ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതിക്കേസ്; അബ്ദുള്ളക്കുട്ടിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് എപി അനിൽകുമാർ എംഎൽഎ

കണ്ണൂര്‍ കോട്ട ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതിക്കേസിൽ അബ്ദുള്ളക്കുട്ടിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് എപി അനിൽകുമാർ എംഎൽഎ.
ആർക്കാണ് കരാർ നൽകിയതെന്ന് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന തനിക്ക് അറിയില്ലെന്നും അത് ജില്ലാടിസ്ഥാനത്തിലാണ് തീരുമാനിച്ചതെന്നും എപി അനിൽകുമാർ പറഞ്ഞു. കണ്ണൂര്‍ ഡിടിപിസിയാണ് കരാർ നൽകിയതെന്നും എപി അനിൽകുമാർ എംഎൽഎ പറഞ്ഞു.
തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ടൂറിസത്തിന് ഗുണകരമാകുമെന്ന് കണ്ടാണ് പദ്ധതി അംഗീകരിച്ചതെന്നും അനിൽകുമാർ പ്രതികരിച്ചു.
എന്നാൽ പദ്ധതി നിന്ന് പോയത് എന്താണെന്നറിയില്ലെന്നും അത് സംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും അനിൽകുമാർ പറഞ്ഞു.
തനിക്കെതിരെ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആക്ഷേപം വന്നാൽ അന്വേഷിച്ചു സത്യാവസ്ഥ കണ്ടെത്തണമെന്നും എപി അനിൽകുമാർ എംഎൽഎ പറഞ്ഞു.
Story Highlights: ap anil kumar on kannur light and sound show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here