Advertisement

59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

June 4, 2021
1 minute Read

അന്‍പത്തിയൊന്‍പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടു മുതല്‍ വിലക്ക് നിലവില്‍ വരും.

വിവരങ്ങള്‍ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് അമേരിക്ക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ ആകെ പിടിച്ചുലച്ചിരുന്നു. ബൈഡന്‍ അധികാരമേറ്റത്തോടെ അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൈനീസ് കമ്പനികളെ വിലക്കാനുള്ള ട്രംപിന്റെ അതേ നയമാണ് ബൈഡനും പിന്തുടര്‍ന്നത്.

Story Highlights: America, china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top