കോപ്പയിൽ കളിക്കാനില്ലെന്ന് ബ്രസീൽ ടീം അംഗങ്ങൾ; പ്രതിസന്ധി

കോപ്പ അമേരിക്ക കൂടുതൽ പ്രതിസന്ധിയിലേക്ക്. ബ്രസീലിൽ നടക്കുന്ന കോപ്പയിൽ കളിക്കില്ലെന്ന് ബ്രസീൽ ടീം അംഗങ്ങൾ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമാണെന്നും ആരോഗ്യം പണയം വച്ച് കളിക്കാനില്ലെന്നും ടീം അംഗങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് കോപ്പ ബഹിഷ്കരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അർജൻ്റീനയും ബ്രസീലിൽ കോപ്പ നടത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
അർജൻ്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് പകരമാണ് ബ്രസീലിനെ വേദിയാക്കിയത്. എന്നാൽ, രൂക്ഷമായ കൊവിഡ് ബാധ നിലനിൽക്കുന്ന ബ്രസീലിൽ കോപ്പ നടത്തുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
കൊവിഡ് കേസുകൾ ബാധിച്ച സാഹചര്യത്തിലാണ് അർജൻ്റീനയെ ആതിഥേയരിൽ നിന്ന് നീക്കിയത്. അർജൻറീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടർന്ന് ടൂർണമെൻറ് നടത്തുന്നതിൽ നിന്ന് നേരത്തെ പിൻമാറിയിരുന്നു.
Story Highlights: Brazil players debate whether or not to play Copa America
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here