ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്
June 4, 2021
0 minutes Read

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. വൈകുന്നേരം 3.30ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോ എന്ന കാര്യം യോഗത്തിനുശേഷം സര്‍ക്കാര്‍ തീരുമാനിക്കും. വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് എന്ന് മുസ്ലീം ലീഗും ഐ എന്‍ എല്ലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കണം എന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement