Advertisement

കൊടകര കുഴൽപ്പണകേസിൽ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി

June 4, 2021
Google News 1 minute Read

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

കുഴൽപ്പണകേസിൽ പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പൊലീസിൽ നിന്ന് എഫ്‌ഐആർ വിവരങ്ങളും ശേഖരിച്ചു. കേസിൽ വിദേശ ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ കൂടുതൽ തെളിവുകൾ കിട്ടിയാൽ സാഹചര്യമനുസരിച്ച് ഇടപെടാമെന്നും പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നുമായിരുന്നു ആദ്യഘട്ടത്തിൽ ഇഡി അറിയിച്ചത്.

Story Highlights: ED involvement in kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here