മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വാതക ചോർച്ച; കെമിക്കൽ റിയാക്ഷനിലെ അമിതതാപം ചോർച്ചാകാരണം; ആളപായമില്ല

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നോബൽ ഇന്റർമീഡിയേറ്റ്സ് കമ്പനിയിലാണ് വാതക ചോർച്ചയുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് രാത്രി പതിനൊന്നരയോടെയാണ് ചോർച്ച അടയ്‌ക്കാനായത്. ഫാക്ടറിയിലെ കെമിക്കൽ റിയാക്ഷനിലെ അമിതമായ ചൂടാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്ന് മുനിസിപ്പൽ കോര്പറേഷന് അറിയിച്ചു.
വാതക ചോർച്ചയ്ക്ക് പിന്നാലെ ശ്വാസതടസ്സവും കണ്ണിൽ എരിച്ചിലും അനുഭവപ്പെട്ടതായി നിരവധി പ്രദേശവാസികൾ പറഞ്ഞു. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശവാസികളിൽ ചിലരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകിയ ശേഷം വിട്ടയക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here