കൊവിഡ്; കുവൈത്തില്‍ സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് അനുമതി

കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അധികൃതർ അറിയിച്ചു.
65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ഈ മരുന്ന് സുരക്ഷിതമാണെങ്കിലും ഓക്‌സിജന്‍ ആവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവര്‍ക്ക് ഇത് നല്‍കില്ല. സൊട്രോവിമാബ് ചികിത്സയിലൂടെ കൊവിഡ് ഗുരുതരാവസ്ഥയിലെത്തുന്നതും മരണനിരക്കും 85% കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്.
Story Highlights: Kuwait approved emergency use of Sotrovimab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here