Advertisement

രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്കാരം; അഭിനന്ദനവുമായി മന്ത്രി

June 4, 2021
Google News 1 minute Read
minister saji cheriyan fb post on rajappan

വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കൾ നീക്കം ചെയ്തുകൊണ്ട് പ്രകൃതി സംരക്ഷണത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ എൻ. എസ്. രാജപ്പന് അഭിനന്ദനമറിയിച്ച് മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടു പോലും പല പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് പ്രകൃതിയും ഭൂമിയും സംരക്ഷിക്കുന്നതിന് ശ്രീ. എൻ. എസ് രാജപ്പൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രചോദനകരവുമാണെന്ന് സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എൻ.എസ്. രാജപ്പനെ തേടിയെത്തിയത് തായ്‌വാൻ സർക്കാരിന്റെ ആദരമാണ്. ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാത്ത രാജപ്പൻ വേമ്പനാട്ട് കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തായ്വാന്‍റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്കാരം.

സമൂഹ മാധ്യമങ്ങളിലൂടെയാണ്, കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പനെ ലോകം അറിയുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്‌വാനിൽ നിന്നു ലഭിച്ച പ്രശംസാപത്രത്തിൽ പറയുന്നു.

14 വ‌ഷമായി വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തുച്ഛമായ വരുമാനമേ ഉളളൂവെങ്കിലും വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് തന്‍റെ ജോലിയിലെ സന്തോഷമെന്ന് രാജപ്പൻ പറയുന്നു.

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹാം മാത്രമാണ് രാജപ്പനുള്ളത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു.

Story Highlights: minister saji cheriyan fb post on rajappan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here