Advertisement

കാര്‍ഷിക മേഖലയ്ക്കും പ്രത്യേക പരിഗണന; ആധുനിക സംവിധാനങ്ങള്‍ക്കായി 10 കോടി

June 4, 2021
1 minute Read

കാര്‍ഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തിലും വായ്പ നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാര്‍ഷിക ഉല്‍പന്ന വിപണനത്തിന് ബജറ്റില്‍ 10 കോടി അനുവദിച്ചു. കാര്‍ഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Story Highlights: kerala budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top